Posted On
date_range Updated On
date_range 'അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ' ട്രൈലർ
ആസിഫലിയെ നായകനാക്കി നവാഗതനായ റോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട'ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി. ഭാവന, അജു വർഗീസ്, സൈജു കുറുപ്പ്, സിദ്ദീഖ്, കലാഭവൻ ഷാജോൺ, രാഹുൽ മാധവൻ, സ്രിന്ത തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വ്യത്യസ്ത സ്വഭാവക്കാരായ ഒരു യുവാവിന്‍റെയും യുവതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൈസൂരിലെ ക്ലിന്‍റോണിക്ക ഫെയർഫുഡ് പ്രൊഡക്ഷൻസിന്‍റെ ഫോണ്‍ ഇൻ സെയിൽസ് എക്സിക്യൂട്ടീവായ ഓമനക്കുട്ടനെ ആസിഫും പല്ലവി എന്ന റഷ്യൻ നർത്തകിയെ ഭാവനയും വെള്ളിത്തിരയിൽ എത്തിക്കുന്നു.
ഫോർ എം എന്‍റർപ്രൈസസിന്‍റെ ബാനറിൽ ആന്‍റണി ബിനേയ്, ബിജു പുളിക്കൽ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ റോഹിത് തന്നെയാണ് തയാറാക്കിയത്. തിരക്കഥ-സംഭാഷണം: സഹീർ അബ്ദുൽ ഖാദർ. ഗാനം: ഹരി നാരായണൻ, മനു മഞ്ജിത്. സംഗീതം: അരുണ്‍ മുരളീധരൻ, ഡോണ്‍ വിൻസന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.